Latest Updates

വിറ്റാമിനുകളുടെയും മിനറലുകളുടെലും ഒരു കലവറയാണ് കാരറ്റ്. ഈ ലോക്ക്ഡൗണില്‍ നമുക്ക് സ്ഥിരമായി കാരറ്റിനെ കൂട്ടുപിടിച്ച് അല്‍പ്പം ആരോഗ്യവും സൗന്ദര്യവും കൂട്ടിയാലോ.... ലോക്ക്ഡൗണ്‍ ആണെന്ന് പറഞ്ഞ് മടിപിടിച്ചിരിക്കാതെ, അല്‍പ്പം സൗന്ദര്യ സംരക്ഷണത്തിന് മുന്‍കൈ എടുത്താല്‍ ഫലം കിട്ടുമെന്നുറപ്പ്... ചര്‍മസംരക്ഷണത്തിന് കാരറ്റ് വളരെ ഗുണം ചെയ്യും. അതുകൊണ്ട്. ഇന്ന് നമുക്ക് ഒരു കാരറ്റ് സൂപ്പ് ട്രൈ ചെയ്യാം; ആവശ്യമായ സാധനങ്ങള്‍:  കാരറ്റ് - വലുത് 2, (ചെറുതായി അരിഞ്ഞത്) വെണ്ണ - രണ്ട് ടേബിള്‍സ്പൂണ്‍ ഇഞ്ചി - രണ്ട് ടേബിള്‍സ്പൂണ്‍ (ചെറുതായി അരിഞ്ഞത്) ഉപ്പ് - ആവശ്യത്തിന് പഞ്ചസാര - ഒരു ടീസ്പൂണ്‍ വെള്ളം - നാല് കപ്പ് ബേക്കിങ്ങ് സോഡ - അര ടീസ്പൂണ്‍ തേങ്ങാപ്പാല്‍ - മുക്കാല്‍ കപ്പ് മല്ലിയില നുറുക്കിയത് - ഒരു പിടി ക്രിസ്റ്റലൈസ്ഡ് ജിഞ്ചര്‍ - കാല്‍ കപ്പ് സവാള നുറുക്കിയത് - രണ്ടെണ്ണം കുരുമുളക്‌പൊടി - അല്‍പം തയ്യാറാക്കുന്ന വിധം;  ആദ്യമായി ഒരുപാനില്‍ വെണ്ണ ഉരുക്കുക. സവാള, ഇഞ്ചി, പഞ്ചസാര, ക്രിസ്റ്റലൈസ്ഡ് ജിഞ്ചര്‍ എന്നിവ ഇതില്‍ ചേര്‍ത്ത് വഴറ്റി എടുക്കുക. ഇതിലേക്ക് വെള്ളമൊഴിച്ച് ഉപ്പും കാരറ്റും ബേക്കിങ്ങ് സോഡയും ചേര്‍ത്തിളക്കിയശേഷം ഇത് അടച്ചുവച്ച് സൂപ്പ് പരുവത്തിലാകുന്നതുവരെ വേവിക്കുക. ശേഷം അരിച്ചെടുത്ത് അതില്‍ തേങ്ങാപ്പാലൊഴിച്ച് ചൂടാക്കുക. ചെറിയ തിളവരുമ്പോള്‍ ഇറക്കി വച്ച് കുരുമുളക് പൊടി തൂവാം. ആവശ്യമെങ്കില്‍ വളിമ്പുന്നതിന് മുന്‍പായി മല്ലിയില ചേര്‍ക്കാം.   

Get Newsletter

Advertisement

PREVIOUS Choice